നീതിന്യായ വ്യവസ്ഥയിലെ അസ്വാരസ്യങ്ങള്‍ രാജ്യത്തിന് ദോഷം: അഡ്വ: കെ. പ്രവീണ്‍ കുമാര്‍

കൊയിലാണ്ടി: നീതിന്യായ വ്യവസ്ഥയിലെ അസ്വാരസ്യങ്ങള്‍ രാജ്യത്തിന് ദോഷം ചെയ്യും- അഡ്വ. കെ. പ്രവീണ്‍ കുമാര്‍
രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ രാജ്യത്തിന്റെ നിലനില്പിന് ദോഷം ചെയ്യുമെന്ന് കെ.പി.സി.സി. സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍ കുമാര്‍ പ്രസ്താവിച്ചു.
രാഷ്ട്രീയ പ്രാധാന്യമുള്ള ചില കേസുകളില്‍ ചീഫ്ജസ്റ്റിസ് സ്വീകരിച്ച നിലപാടുകള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും ബി.ജെ.പി. അദ്ധ്യക്ഷനുമായി ബന്ധമുള്ള കേസായതുകൊണ്ട്തന്നെ ഗുരുതരമായ ഈ പ്രതിസന്ധിക്ക് മറുപടി പറയേണ്ടത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും അദ്ദേഹം കെ.പി.എസ്.ടി.എ. സബ്ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. സബ്ജില്ലാ പ്രസിഡണ്ട് ജി.കെ.വേണു സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചു.
രാജേഷ് കീഴരിയൂര്‍. പി. രത്നവല്ലി, പി. കെ . അരവിന്ദന്, പി.കെ.രാധാകൃഷ്ണന് , ഇടത്തിന് ശിവന്, എ. പി. ഗീത, കെ.എം.മണി, എ. സു മ, കെ.മഞ്ജുള, കെ. കെ. മനോജ്, ഇ.കെ. പ്രജേഷ് എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി വള്ളില്‍ രവീന്ദ്രന് (പ്രസിഡണ്ട്), ഇ. കെ. പ്രജേഷ് (സെക്രട്ടറി), സി. സത്യന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
