നിർമ്മാണ തൊഴിലാളി യൂണിയൻ സി. ഐ. ടി. യു. കൊയിലാണ്ടി ഏരിയാ സമ്മേളനം സമാപിച്ചു

കൊയിലാണ്ടി: നിർമ്മാണ തൊഴിലാളി യൂണിയൻ സി. ഐ. ടി. യു. കൊയിലാണ്ടി ഏരിയാ സമ്മേളനം സമാപിച്ചു. ഇന്ന് കാലത്ത് കാവുംവട്ടം യു. പി. സ്‌കൂളിൽ പിലാക്കാട്ട് ഭാസ്‌ക്കരൻ നഗറിൽ ആരംഭിച്ച സമ്മേളനം സി. ഐ. ടി. യു. ജില്ലാ ജനറൽ സിക്രട്ടറി പി. കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് എം. പത്മനാഭൻ അദ്ധ്യക്ഷതവഹിച്ചു. ഏരിയാ സെക്രട്ടറി എൻ. കെ. ഭാസ്‌ക്കരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി. പി. ഐ. (എം) ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ്, പി. വി. മാധവൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. നേരത്തെ പ്രകടനത്തിന്‌ശേഷം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിന്‌ശേഷമാണ് സമ്മേളന നടപടിക്രമങ്ങൾ ആരംഭിച്ചത്. വിവിധ മേഖലകളിൽനിന്നായി ഇരുനൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. സ്വാഗതസംഘം കൺവീനർ ടി. ഇ. ബാബു സാഗതം പറഞ്ഞു.
എൻ. കെ. ഭാസ്‌ക്കരൻ (സെക്രട്ടറി), എം. പത്മനാഭൻ (പ്രസിഡണ്ട്), എ. എം. കുഞ്ഞിക്കണാരൻ ട്രഷറർ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

