നിലയ്ക്കലില്‍ മാധ്യമ സംഘത്തിനു നേരെ സംഘപരിവാര്‍ ആക്രമണം.

നിലയ്ക്കല്‍: നിലയ്ക്കലില്‍ മാധ്യമസംഘത്തിനു നേരെ സംഘപരിവാര്‍ ആക്രമണം. ഇംഗ്ലീഷ് ന്യൂസ് ചാനലായ റിപ്പബ്ലിക് ടിവി സംഘം സഞ്ചരിച്ചിരുന്ന കാര്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. റിപ്പബ്ലിക് ചാനല്‍ റിപ്പോര്‍ട്ടര്‍ പൂജ പ്രസന്നയെയും അക്രമികള്‍ കയ്യേറ്റം ചെയ്തു. കാറിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
നിലയ്ക്കലില്‍ ആരെയും തടയില്ലെന്നും വാഹനങ്ങള്‍ പരിശോധിക്കില്ലെന്നും പ്രതിഷേധവുമായെത്തിയവര്‍ നേരത്തേ ഉറപ്പുനല്‍കിയിരുന്നതാണ്. ഇന്നലെ വനിതാ മാധ്യമപ്രവര്‍ത്തകരെയും ഇതരസംസ്ഥാന തീര്‍ഥാടകരെയും ദമ്ബതികളെയും പ്രതിഷേധിക്കാനെന്ന പേരിലെത്തിയവര്‍ തടഞ്ഞുവെയ്ക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നു. ഇതോടെ നിലയ്ക്കലിലെ സമരപ്പന്തല്‍ ഇന്ന് പുലര്‍ച്ചെ പൊലീസ് പൊളിച്ചുനീക്കിയിരുന്നു.

