നിലമ്പൂർ സംഭവം: മജിസ്റ്റീരിയൽതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു

തിരുവനന്തപുരം > നിലമ്ബൂര്‍ വനത്തില്‍ വച്ചുണ്ടായ പോലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ രണ്ട് പേര് കൊല്ലപ്പെട്ടതില്‍ മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവിട്ടു. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സബ്ബ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പെരുന്തല്‍മണ്ണ സബ് കളക്ടര്‍ക്കാണ് ഇതിനായുള്ള ചുമതല. തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഐ പ്രതികരിച്ചു.
ഏറ്റുമുട്ടലിന്റെ അടിസ്ഥാനത്തില്‍ കേസ് ക്രൈംബ്രാഞ്ചിന് വിട്ടതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇത്തരത്തില്‍ ഏറ്റുമുട്ടലില്‍ മരണങ്ങള് ഉണ്ടായാല്‍ അത് മറ്റൊരു ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്.
ഇത്തരത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുന്നണിക്കുള്ളില്‍ തന്നെ ആവശ്യം
ഉയര്‍ന്നിരുന്നു. വ്യാജ ഏറ്റുമുട്ടലാണ് ഉണ്ടായതെന്ന് ആരോപണവുമായി ബന്ധുക്കളും രംഗത്ത് എത്തിയിരുന്നു. സമാനമായ ആരോപണവുമായി എല്‍ഡിഎഫ് ഘടകകക്ഷിയായ സിപിഐയും രംഗത്ത് എത്തിയിരുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുവരുടേയും ദേഹത്ത് കാര്യമായ മുറിവുകള്‍ കണ്ടെത്തിയിരുന്നു. ആന്തരീകാവയവങ്ങള്‍ക്കും പരിക്കേറ്റിരുന്നു. മാവോയിസ്റ്റുകള്‍ ചെറുത്ത് നില്പ്പിന് ശ്രമിച്ചിട്ടില്ലെന്നും സൂചിപ്പിക്കുന്ന തെളിവുകള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മജിസ്ട്രേറ്റ് തലഅന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

