നിരോധിത പുകയില ഉല്‍പ്പന്നം പിടികൂടി

ആലപ്പുഴ: ആലപ്പുഴ നെഹ്റു ട്രോഫിവാര്‍ഡില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നം പിടികൂടി. നെഹ്റുട്രോഫി വാര്‍ഡില്‍ പുന്നമടയ്ക്കല് വീട്ടില്‍ അശോകന് (54) നെയാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് ആലപ്പുഴ നോര്‍ത്ത് പോലീസ് പിടികൂടിയത്.
ആവശ്യക്കാര്‍ക്ക് പേപ്പറില്‍ ചുരുട്ടി കടയില്‍ വില്‍പ്പന നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് കടയില്‍ പരിശോധന നടത്തിയത് . കടയുടെ സമീപത്ത് നിന്ന് ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയിലും ഹാന്‍സ് കണ്ടെത്തി. പിടിയിലായ അശോകനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് എസ് ഐ അഷറഫ് പറഞ്ഞു.

