നിപ്പ ബാധയുമായി ബന്ധപ്പെട്ട് സഭ നിര്‍ത്തിവെച്ച് അടിയന്തര പ്രമേയ ചര്‍ച്ച തുടങ്ങി

തിരുവനന്തപുരം: നിപ്പ ബാധയുമായി ബന്ധപ്പെട്ട് സഭ നിര്‍ത്തിവെച്ച് അടിയന്തര പ്രമേയ ചര്‍ച്ച തുടങ്ങി. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ എം.എല്‍.എയാണ് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യമായാണ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കുന്നത്. കോഴിക്കോടും പരിസര പ്രദേശത്തും ഇപ്പോഴും ഇതിന്റെ ഭീതിയകന്നിട്ടില്ലെന്ന് എം.കെ മുനീര്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.

24 പേര് ഇപ്പോഴും ചികിത്സയിലുണ്ടെങ്കിലും അവരിലൊന്നും നിപ്പ സ്ഥിരീകരിച്ചിട്ടില്ലെന്ന് എ.പ്രദീപ്കുമാര്‍ എം.എല്‍.എ ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ നിന്ന് നല്കിയ ചികിത്സയിലൂടെ രണ്ട് പേര്‍ക്ക് രോഗമുക്തി നേടിയുട്ടുണ്ടെന്നും പ്രദീപ് കുമാര്‍ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് മാതൃഭൂമി നല്കിയ എഡിറ്റോറയലും സഭയില്‍ പരാമര്‍ശിച്ചു.

