KOYILANDY DIARY.COM

The Perfect News Portal

നാഗ്പൂര്‍ പിച്ചില്‍ ഇന്ത്യ പരമ്പര നേടി

നാഗ്പൂരിലെ മൂന്നാം മത്സരത്തില്‍ ജയിച്ച് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. സ്പിന്നര്‍മാര്‍ക്ക് മികച്ച പിന്തുണ ലഭിച്ച പിച്ചില്‍ 124 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 2-0ത്തിന് ഇന്ത്യ മുന്നിലാണ്.ടെസ്റ്റിലെ രണ്ട് ഇന്നിംഗിസിലുമായി ഇന്ത്യയുടെ ആര്‍ അശ്വിന്‍ 12 വിക്കറ്റ് നേടി. ഓന്നാമത്തെ ഇന്നിംഗില്‍ ഇന്ത്യ 215 റണ്‍സെടുത്തപ്പോള്‍ 79 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്തായി. രണ്ടാം ഇന്നിംഗിസില്‍ 310റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് നിരാശയായിരുന്നു ഫലം.
 
.

 

Share news