നാഗസാക്കി ദിനാചരണം: വന്മുകം MLP സ്‌കൂൾ വിദ്യാർത്ഥികൾ സമാധാനത്തിന്റെ ശാന്തി മുദ്ര പതിപ്പിച്ചു

കൊയിലാണ്ടി: ചിങ്ങപുരം – വന്മുകം എളമ്പിലാട് എം. എൽ. പി. സ്‌കൂൾ വിദ്യാർത്ഥികൾ നാഗസാക്കി ദിനാചരണം സമുചിതമായി ആചരിച്ചു. സ്‌കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ കാൻവാസിൽ സമാധാനത്തിന്റെ സന്ദേശം ആലേഖനം ചെയ്യുന്ന ശാന്തിമുദ്ര പതിപ്പിച്ചുകൊണ്ട് കുരുന്നുകൾ ഓർമ്മയായവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പരിപാടിയുടെ ഉദ്ഘാടനം സ്‌കൂൾ ലീഡർ ദിയ ലിനീഷ് നിർവ്വഹിച്ചു. ഡെപ്യൂട്ടി ലീഡർ മുഹമ്ദ് ഷാഫിൻ അദ്ധ്യക്ഷതവഹിച്ചു. അഫ്‌നാസ് എന്. എം. ടി, ജിസ ഫാത്തിമ, മുഹമ്മദ് ആദിഫ് തുടങ്ങിയവർ സംസാരിച്ചു.

