നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച സംഭവത്തില്‍ യുവതിയും അമ്മയും പോലീസ് പിടിയിലായി

കൊല്ലം പുത്തൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച സംഭവത്തില്‍ യുവതിയും അമ്മയും പോലീസ് പിടിയിലായി. പ്രസവത്തിനു ശേഷം കുഞ്ഞിനെ കൊന്ന് കുറ്റികാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.
അവശനിലയില്‍ കഴിയുന്ന യുവതിയെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും. കാരിക്കല്‍ സ്വദേശിനിയായ യുവതി വീടിന്റെ 50 മീറ്റര്‍ അകലെ കുട്ടിയുടെ ശരീരം ഉപേക്ഷികുകയായിരുന്നു.

തെരുവുപട്ടികള്‍ കടിച്ചുകീറിയ നിലയില്‍ പിന്നീട് ആശാ വര്‍ക്കര്‍മാരാണ് കണ്ടെത്തിയത്. മൃതശരീരത്തിന് മുന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു.
Advertisements

