നവഒലി ജ്യോതിര്‍ദിനമായി ആചരിച്ചു

കൊയിലാണ്ടി: ശാന്തിഗിരി ആശ്രമസ്ഥാപകന്‍ നവജ്യോതി കരുണാകര ഗുരുവിന്റെ ദേഹവിയോഗ ദിനം നവഒലി ജ്യോതിര്‍ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി നടന്ന ശാന്തിഗിരി ആശ്രമം ഏരിയാ സമ്മേളനം നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഷീബ സതീഷ് അധ്യക്ഷത വഹിച്ചു.
ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, രോഹന്‍ എസ് കുന്നുമ്മല്‍, ശിവദാസ് ചേമഞ്ചേരി, ചന്തുക്കുട്ടി ആശാന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സ്വാമി ചന്ദ്രദീപ്തന്‍ ജ്ഞാന തപസ്വി, ഇയ്യച്ചേരി കുഞ്ഞികൃ ഷ്ണന്‍ (കേരളാ മദ്യ നിരോധന സമിതി), സി.വി. ബാലകൃഷ്ണന്‍, ഡോ.അബൂബക്കര്‍ കാപ്പാട്, ശശി കമ്മട്ടേരി, എം. രാധാകൃഷ്ണന്‍, ജി. ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

