KOYILANDY DIARY.COM

The Perfect News Portal

നഴ്സുമാര്‍ക്ക് ശമ്പളം ഇരട്ടിയിലധികമാകും

തിരുവനന്തപുരം:  ഇന്ത്യയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ശമ്പളവര്‍ധനയ‌്ക്കാണ‌് കേരള സര്‍ക്കാര്‍ ഉത്തരവായത‌്. ശമ്പളത്തില്‍ ഇരട്ടിയിലധികം വര്‍ധനയാണ‌് തിങ്കളാഴ‌്ച രാത്രി പുറത്തിറങ്ങിയ ഉത്തരവില്‍ വരുത്തിയത‌്. അലവന്‍സുകളിലും പ്രകടമായ വര്‍ധനയുണ്ട‌്. 2017 ജൂലൈയില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ നടത്തിയ പണിമുടക്കിനെത്തുടര്‍ന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലാണ‌് സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ ധാരണയായത‌്.

മാര്‍ച്ച‌് 31നുമുമ്ബ‌് വിജ്ഞാപനം പുറപ്പെടുവിക്കാനാണ‌് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നതെങ്കിലും ആശുപത്രി മാനേജ‌്മെന്റ‌് നല്‍കിയ കേസിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നത‌് ഹൈക്കോടതി തടഞ്ഞതുകൊണ്ടാണ‌് ശമ്ബളവര്‍ധന നീണ്ടുപോയത‌്. വിജ്ഞാപനം ഇറക്കണമെന്നാവശ്യപ്പെട്ട‌് സ്വകാര്യ ആശുപത്രി ജീവനക്കാര്‍ ചൊവ്വാഴ‌്ചമുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുണ്ട‌്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ശമ്ബള വര്‍ധനയെ നേഴ‌്സുമാരുടെ സംഘടനയായ യുഎന്‍എയും ഐഎന്‍എയും സ്വാഗതംചെയ‌്തു. എന്നാല്‍, സംഘടനകള്‍ സമരത്തില്‍നിന്ന‌് പിന്മാറിയിട്ടില്ല.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച കേന്ദ്ര സെക്രട്ടറി തല കമ്മിറ്റിയാണ‌് രാജ്യത്തെ നേഴ‌്സുമാരുടെ അടിസ്ഥാന ശമ്ബളം 20000 രൂപയായിരിക്കണമെന്ന‌് നിര്‍ദേശിച്ചത‌്. ഇതനുസരിച്ച‌് ശമ്ബളവര്‍ധന നടപ്പാക്കിയ ഏക സംസ്ഥാനമായി കേരളം. നിലവില്‍ സ‌്റ്റാഫ‌് നേഴ‌്സിന‌് 8975 രൂപയാണ‌് അടിസ്ഥാനശമ്ബളം. 3225 രൂപ ക്ഷാമബത്ത ഉള്‍പ്പെടെ 12200 രൂപയാണ‌് ശമ്ബളം ലഭിച്ചിരുന്നത‌്. ഇതാണ‌് 20000 രൂപയായി വര്‍ധിച്ചത‌്. നേഴ‌്സിങ്‌ മാനേജര്‍മാരുടെ അടിസ്ഥാനശമ്ബളം 9700 രൂപയില്‍നിന്ന‌് 22680 രൂപയായും വര്‍ധിച്ചു. വാര്‍ഡ‌് ബോയ‌്, നേഴ‌്സിങ്‌ അസിസ‌്റ്റന്റ‌്, തെറാപ്പിസ‌്റ്റ‌് തുടങ്ങിയവരുടെ ശമ്ബളം 7825ല്‍ നിന്ന‌് 16400 ആയി വര്‍ധിച്ചു. ഫാര്‍മസിസ‌്റ്റുകള്‍ക്ക‌് 8725ല്‍നിന്ന‌് 20000 രൂപയായും മൈക്രോ ബയോളജിസ‌്റ്റുകളുടെ ശമ്പളം 9600ല്‍ നിന്ന‌് 22090 രൂപയായും വര്‍ധിച്ചു. ആശുപത്രി കിടക്കകളുടെ എണ്ണത്തിന്റെ വര്‍ധനയനുസരിച്ച‌് ശമ്പളത്തിനും വര്‍ധനയുണ്ടാകും.

Advertisements

സ്വകാര്യ ആശുപത്രികളിലെ പൊതുവിഭാഗത്തിലുള്ള ജീവനക്കാരുടെ ശമ്ബളത്തിലും ഗണ്യമായ വര്‍ധനയുണ്ട‌്. ഹെല്‍പ്പറുടെ ശമ്ബളം 7775ല്‍നിന്ന‌് 16000 ആയി വര്‍ധിക്കും. ഇലക‌്ട്രീഷ്യന‌് 8100ല്‍നിന്ന‌് 17230 ആയും ജനറല്‍ മാനേജര്‍, അഡ‌്മിനിസ‌്ട്രേറ്റീവ‌് ഓഫീസര്‍മാര്‍, സെക്രട്ടറി തുടങ്ങിയവര്‍ക്ക‌് 10000ല്‍നിന്ന‌് 23220 ആയും ശമ്പളം വര്‍ധിക്കും. ഓക‌്സിലറി നേഴ‌്സിങ്‌ മിഡ‌്വൈഫുമാരുടെ ശമ്പളം ഒന്നാംഗ്രേഡിലുള്ളവര്‍ക്ക‌് 8300ല്‍നിന്ന‌് 18570 രൂപയായും രണ്ടാം ഗ്രേഡിലുള്ളവര്‍ക്ക‌് 8125ല്‍നിന്ന‌് 17680 രൂപയായും വര്‍ധിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *