നന്ദകുമാർ മൂടാടിക്ക് റോട്ടറി എക്‌സലന്റ് അവാഡ് സമ്മാനിച്ചു

കൊയിലാണ്ടി: പ്രശസ്ത ഫോട്ടോഗ്രാഫർ നന്ദകുമാർ മൂടാടിക്ക് ഈ വർഷത്തെ റോട്ടറി എക്‌സലന്റ് അവാർഡ് സമ്മാനിച്ചു കൊയിലാണ്ടി ചാപ്റ്ററിന്റെ നേതൃത്വത്തിന്റെ നടന്ന ചടങ്ങിൽ പി. വി. എസ്. ഓർത്തോ ഡയറക്ടർ ഡോക്ടർ രാജേഷ് സുഭാഷ് അവാർഡ് കൈമാറി. റോട്ടറി പ്രസിഡണ്ട് കെ. വി. സുധീർ ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ചു. അസിസിറ്റന്റ് ഗവർണർ വൈ. എം. അബുദുൾ റഷീദ്, പ്രബീഷ് കുമാർ, ഡോ: നികേഷ ്ബാബു, ബൽറാം പുതുക്കുടി എന്നിവർ സംസാരിച്ചു.
