നന്തി ടോൾ ബൂത്തിലെക്ക് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ മാർച്ച് നടത്തി

കൊയിലാണ്ടി: നന്തി ടോൾ ബൂത്തിലെ മാനേജ്മെന്റിന്റെ കൊള്ളയ്ക്കും ഗുണ്ടായിസത്തിനുമെതിരെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ മാർച്ച് നടത്തി. ടോൾ ബൂത്തിൽ അനുവദിച്ചതിലും അധികമായി പണം ദീർഘദൂര യാത്രക്കാരിൽ ഈടാക്കുന്നു എന്നറിഞ്ഞതിനെ തുടർന്നായിരുന്നു മാർച്ച്.
അംഗീകരിച്ച പരമാവധി തുകയായ 22.50 രൂപക്ക് പകരം 45 രൂപയുടെ വ്യാജ റസീറ്റ് പ്രവർത്തകർ പിടിച്ചെടുത്തു കത്തിച്ചു. ടോൾ ബൂത്തിൽ അമിത ചാർജ് വാങ്ങി ഗുണ്ടായിസമാണ് നടത്തുന്നതെന്നും ഡി.വൈ.എഫ്.ഐ. ആരോപിച്ചു. ജില്ലാ കമ്മിറ്റി അംഗം എ.കെ. ബൈജു ഉൽഘാടനം ചെയ്തു. ടി.പി നവനീത്., അനസ് എന്നിവർ
സംസാരിച്ചു.

