നടുവത്തൂർ യൂ.പി.സ്കൂളിൽ ക്വിറ്റ് ഇന്ത്യ യുദ്ധവിരുദ്ധ ദിനാചരണം നടത്തി

കൊയിലാണ്ടി: നടുവത്തൂർ യൂ.പി.സ്കൂളിൽ ക്വിറ്റ് ഇന്ത്യ യുദ്ധവിരുദ്ധ ദിനാചരണം നടത്തി. കീഴരിയൂർ സാമൂഹ്യ ശാസത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ മോഹനൻന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വിജയൻ മാസ്റ്റർ, ജയരാമൻ, ഷിജു എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ, യുദ്ധ വിരുദ്ധ സന്ദേശ രചന, പ്രസംഗം എന്നീ ഇനങ്ങളിൽ മത്സരം നടന്നു. ദേവാംഗന, അജയ് കിഷോർ, സാഹിൽ. നിയ എന്നീ വിദ്യാർത്ഥികൾ സംസാരിച്ചു.
