നടന്‍ വിശാല്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ് നടന്‍ വിശാല്‍ അറസ്റ്റില്‍. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ഓഫീസിന് മുന്നില്‍ നടന്ന
സംഘര്‍ഷത്തെ ത്തുടര്‍ന്നാണ് വിശാലിനെ അറസ്റ്റ് ചെയ്തത്.
വിശാല്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുന്നൂറോളം നിര്‍മ്മാതാക്കള്‍ ഓഫിസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിശാല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തപ്പോള്‍ നിരവധി വാഗ്‌ദാനങ്ങള്‍ നല്‍കിയിരുന്നെന്നും അത് നടപ്പില്‍ വരുത്തിയില്ലെന്നും ഫിലിം പ്രൊഡ്യൂസേഴ്സിലെ ഒരു വിഭാഗം പറയുന്നു.

ഇവര്‍ ഓഫിസ് പൂട്ടുകയും ചെയ്തു. എന്നാല്‍ വിശാല്‍ പൂട്ട് പൊളിച്ച് ഓഫിസിന് അകത്തേക്ക് കടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്നാണ് നടനെ പൊലീസ് അറസ്റ്റ് ചെയ്തത്.
Advertisements

