നഗരേശ്വരം ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം വിവിധ ചടങ്ങുകളോടെ നടന്നു

കൊയിലാണ്ടി: കൊല്ലം നഗരേശ്വരം ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം വിവിധ ചടങ്ങുകളോടെ നടന്നു. തന്ത്രി പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് കാർമ്മികത്വം വഹിച്ചു. വെളളിയാഴ്ച രാവിലെ ആറ് മണിമുതൽ അഖണ്ഡനാമ ജപം ഉണ്ടായിരുന്നു. നീലേശ്വരം ഭാസ്ക്കരന്റെ പ്രഭാഷണം, പഞ്ചാക്ഷരി ജപ സമർപ്പണം, ഭക്തി ഗാനാജ്ഞലി എന്നിവയും ഉണ്ടായിരുന്നു.
