ധ്വജസ്തംഭത്തിന് ഘോഷയാത്രയോടെ സ്വീകരണം നല്കി

കൊയിലാണ്ടി: കൊല്ലം ശ്രീ നഗരേശ്വര ക്ഷേത്ര നവീരകരണ പ്രവര്‍ത്തനത്തിന്റ ഭാഗമായി ധ്വജസ്തംഭം സ്ഥാപിക്കുവാനുള്ള തേക്ക് മരം എത്തിച്ചേര്‍ന്നു. കണ്ണൂര്‍ കണ്ണവം വനത്തില്‍ നിന്നും വൃക്ഷപൂജ ചെയ്ത് ആചാര വിധിപ്രകാരത്തോടെ നിരവധി ക്ഷേത്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് എത്തിച്ചേര്‍ന്ന ധ്വജസ്തംഭത്തിന് കൊല്ലം അനന്തപുരം ക്ഷേത്രപരിസരത്തു നിന്നും നിരവധി ഭക്തജനങ്ങളുടെ അകമ്പടിയോടെ താലപ്പൊലിയും മുത്തുക്കുടകളും പഞ്ചവാദ്യമേളങ്ങളുമായി നഗരേശ്വര ക്ഷേത്രാങ്കണത്തിലേക്ക് ഘോഷയാത്രയായി വരവേറ്റു. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ നേതൃത്വം നല്കി.
