ദേശീയപാത വികസനം: വ്യാപാരികൾ ധർണ്ണ നടത്തി

കൊയിലാണ്ടി: ദേശീയപാത വീതി കൂട്ടുമ്പോൾ വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെടുന്നവർക്ക് പുനരധിവാസവും, ന്യായമായ സാമ്പത്തിക ആനുകൂല്യങ്ങളും നൽകുക, കച്ചവട സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പൂക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പൂക്കാട്ടങ്ങാടിയിൽ സായാഹ്ന ധർണ്ണ നടത്തി.
ജനറൻ സെക്രട്ടറി വി. വി. മോഹനൻ സ്വാഗതം പറഞ്ഞ ധർണ്ണയിൽ പ്രസിഡണ്ട് കെ. ദാമോദരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ. വി. വി ഇ. എസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇ. കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. പി. പ്രസന്നൻ, കെ. സത്യൻ, പി. സി ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. വി. ശശിധരൻ, പി സുധാകരൻ, പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.
