ദുരിതാശ്വാസ നിധിയിലേക്ക് KSSPU കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി സംഭാവന നൽകി

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളാ സ്റ്ററ്റ് സര്‍വീസ് പെന്‍ഷനേര്‍സ് യൂനിയന്‍ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി 4,12,950 രൂപ കൈമാറി. സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടിക്ക് ബ്ലോക്ക് പ്രസിഡണ്ട് P.സുധാകരന് മാസ്റ്റര്‍ ചെക്ക് കൈമാറി.
ചടങ്ങില്‍ ബ്ലോക്ക് സെക്രട്ടറി K. സുകുമാരന്‍ മാസ്റ്റര്‍, ജില്ലാ കമ്മറ്റി അംഗം P.N. ഗോപിനാഥന് മാസ്റ്റര്‍, ബ്ലോക്ക് മെമ്പര്‍മാര്‍ തുടങ്ങി നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു.
