ദുരഭിമാനകൊല: യുവാവിനെ നടുറോട്ടില്വെട്ടിക്കൊന്നു
കുഴല്‍മന്ദം: പ്രണയ വിവാഹിതനായ യുവാവിനെ ഭാര്യയുടെ അച്ഛനും അമ്മാവനും കൂടി നടുറോട്ടില്‍ വെട്ടിക്കൊന്നു. തേങ്കുറുശ്ശി ഇല മന്ദം ആറുമുഖൻ്റെ മകന് അനീഷാണ് കൊല്ലപ്പെട്ടത്. ദുരഭിമാനകൊലയാണെന്ന് പൊലീസ് പറഞ്ഞു .
മൂന്നു മാസം മുമ്പാണ് കൊല്ലന് സമുദായത്തില്‍പ്പെട്ട അനീഷും പിള്ള സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയും തമ്മില്‍ വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഈ വിവാഹത്തിനോട് എതിര്‍പ്പായിരുന്നു .

വിവാഹത്തിനു ശേഷം രണ്ടു വട്ടം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അനീഷിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയി.ക്രിസ്തുമസ് ദിവസം ഉച്ചയോടെ അനിഷ് സഹോദരനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ മാനാം കുളമ്ബ് എന്ന സ്ഥലത്തു വെച്ച് പെണ്‍കുട്ടിയുടെ അച്ഛന് പ്രഭു, അമ്മാവന് സുരേഷ് എന്നിവര്‍ വെട്ടി കൊല്ലുകയായിരുന്നു. കുഴല്‍മന്ദം പൊലീസ് കേസെടുത്തു. പ്രഭുവിനെ അറസ്റ്റു ചെയ്തു .സുരേഷ് ഒളിവിലാണ് .

