ദുബായില്‍ വാഹനാപകടം: കൊയിലാണ്ടി കാട്ടിലപ്പീടിക സ്വദേശിനിയായ യുവതി മരിച്ചു
മലയാളി കുടുംബം സഞ്ചരിച്ച കാറിന് പിന്നില്‍ ട്രക്കിടിച്ച് ഗര്‍ഭിണിയായ മലയാളി യുവതി മരിച്ചു. ഭര്‍ത്താവിനും മകള്‍ക്കും പരുക്കേറ്റു. കോഴിക്കോട് കൊയിലാണ്ടി കാട്ടിലപ്പീടിക റിജാദ് നാരങ്ങോളിയുടെ ഭാര്യ ഒറ്റക്കണ്ടം ഷാനിബ(25)യാണ് മരിച്ചത്. പരുക്കേറ്റ റിജാദും മകള്‍ രണ്ടര വയസുള്ള ഷെയ്‌സ ഐറിനും ദുബായ് റാഷിദ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സന്ദര്‍ശക വിസയിലെത്തിയ ഉമ്മയെ കാണാനായി ഷാര്‍ജയില്‍ പോയി ദുബായിലെ അവീറിലേക്ക് തിരിച്ചുവരെ എമിറേറ്റ്‌സ് റോഡില്‍ അപകടം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഷാനിബയുടെ ജീവന്‍ രക്ഷിക്കാനായില്ല.