തോലന്നൂരില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

പാലക്കാട്: തോലന്നൂരില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പുളയ്ക്കല്‍ പറമ്പില്‍ സ്വാമിനാഥന്‍, ഭാര്യ പ്രേമകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. സ്വാമിനാഥനെ മൂര്‍ച്ചയുള്ള ആയുധം കൊണ്ടും പ്രേമകുമാരിയെ കഴുത്തുഞെരിച്ചുമാണ് കൊലപ്പെടുത്തിയിട്ടുള്ളത്. പൊലീസ് അന്വേഷണം തുടങ്ങി.
