തൊഴിൽ രഹിത വേതനം വിതരണം

കൊയിലാണ്ടി: തൊഴിൽ രഹിത വേതനം വിതരണം ചെയ്യുന്നു. നിലവിൽ തൊഴിൽ രഹിത വേതനം വാങ്ങുന്നവർക്കും, പുതുതായി വേതേനം അനുവദിച്ചവർക്കും 27ന് തിങ്കളാഴ്ച കാലത്ത് 11 മണി മുതൽ, വൈകീട്ട് 4 മണി വരെ നഗരസഭാ ഓഫീസിൽ വെച്ച് വിതരണം ച്ചയ്യുന്നു. ഗുണഭോക്താക്കൾ ആധാർ, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്, ദേശസാൽകൃത ബാങ്ക്, അക്കൗണ്ട്, വേതന വിതരണകാർഡ്, എന്നിവയും അടക്കം നേരിട്ട് ഹാജരായി വേതനം കൈപ്പറ്റണം. യാതൊരു കാരണവശാലും മറ്റൊരു ദിവസങ്ങളിൽ വേതനം വിതരണം ചെയ്യുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.
