തൊഴിലാളികളെ ഭിന്നിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അനുവദിക്കില്ല: കെ.ജി.പങ്കജാഷൻ

കൊയിലാണ്ടി: തൊഴിലാളികളെ മതത്തിന്റെ പേരു പറഞ്ഞ് ഭിന്നിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കം തൊഴിലാളികളെ അണിനിരത്തി പരാജയപ്പെടുത്തുമെന്നും, സപ്ളൈകോ തൊഴിലാളികളുടെ മിനിമം വേതനം 650 രൂപയാക്കി ഉടൻ നല്‍കണമെന്നും എ.ഐ.ടി.യു.സി. സംസ്ഥാന വൈ.പ്രസിഡണ്ട് കെ. ജി.പങ്കജാക്ഷൻ.
കൊയിലാണ്ടിയില്‍ നടന്ന സപ്ളൈകോ വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി സുനിൽ കുമാർ പാലേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ: എസ്.സുനില്‍ മോഹൻ, സംസ്ഥാന കമ്മറ്റി അംഗം സി. കെ. ബാലന്, ഗിരിജ ഇയ്യാട്, എം. എം. മനോജ് എന്നിവർ. സംസാരിച്ചു. ബൈജു പി. മന്ദകാവ് നന്ദി പറഞ്ഞു.

