തൃശ്ശൂരില്‍ പെണ്‍കുട്ടിക്ക് നേരെ വധശ്രമം

തൃശ്ശൂര്‍: പ്രണയാഭ്യര്‍ത്ഥന നടത്തിയതിനു പിന്നാലെ പെണ്‍കുട്ടിയെ യുവാവ് വധിക്കാന്‍ ശ്രമിച്ചു. കല്ലേപ്പാടം തിരുത്തിപ്പുള്ളിപ്പറമ്പിലാണ് സംഭവം നടന്നത്. യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പകയെത്തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ക്കയറി യുവാവ് കുത്തി പരിക്കേല്‍പ്പിച്ചത്. മേപ്പാടത്തുപറമ്പ് ശരത്കുമാറാണ് പ്രതി.
സംഭവം നടക്കുന്ന സമയത്ത് വീട്ടില്‍ സഹോദരിയും പെണ്‍കുട്ടിയും മാത്രമാണ് ഉണ്ടായിരുന്നത്. പ്രതിയുടെ ആക്രമണത്തില്‍ നിന്ന് പെണ്‍കുട്ടി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും തോളെല്ലിനും കൈവിരലിനും പരിക്കേറ്റു. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ചെറുകര മേപ്പാടത്തുപറമ്പ് ശരത്കുമാറിന്റെ (22) പേരില്‍ പഴയന്നൂര്‍ പോലീസ് കേസെടുത്തു. വിവാഹാഭ്യര്‍ത്ഥനകളും പ്രണയാഭ്യര്‍ത്ഥനകളും നടത്തി പെണ്‍കുട്ടികളെ ആക്രമണത്തിനിരയാക്കുന്നത് കേരളത്തില്‍ വര്‍ദ്ധിച്ച് വരുന്നു. ഇത്തരം സാഹചര്യം മാതാപിതാക്കള്‍കിടയില്‍ ആശങ്ക പരത്തുന്നു.

