KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരത്തുനിന്ന് ദുബായിലേക്ക് പോയ വിമാനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ നഷ്ടപരിഹാരവുമായി എമിറേറ്റ്സ്

ദുബായ്: തിരുവനന്തപുരത്തുനിന്ന് ദുബായിലേക്ക് പോയ വിമാനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ നഷ്ടപരിഹാരവുമായി എമിറേറ്റ്സ്. വിമാനപകടത്തില്‍പ്പെട്ടവര്‍ക്ക് ഏഴായിരം യുഎസ് ഡോളര്‍ നഷ്ടപരിഹാരം നല്‍കുമെന്നാണ് എമിറേറ്റ്സ് അറിയിച്ചിരിക്കുന്നത്.

യാത്രക്കാരുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടതിന് 2000 ഡോളറാണ് വിമാനകന്പനി നല്‍കുക. സമയ നഷ്ടത്തിനും മാനസിക സംഘര്‍ഷത്തിനും 5000 ഡോളര്‍ വീതവും നല്‍കാന്‍ കന്പനി തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച രേഖാമൂലമുള്ള അറിയിപ്പ് എമിറേറ്റ്സ് യാത്രകാര്‍ക്ക് നല്‍കി.

കഴിഞ്ഞ ആഴ്ച്ചയാണ് തിരുവന്തപുരത്ത് നിന്ന് ദുബായിലേക്ക് വരികയായിരുന്ന എമിറേറ്റ്സ് വിമാനം ലാന്‍ഡിഗിനിടെ അപകടത്തില്‍ പെട്ടത്.

Advertisements
Share news