താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി

കൊയിലാണ്ടി: കേരളത്തെ പ്രളയത്തിൽ മുക്കി, ദുരിതാശ്വാസഫണ്ട് കൊള്ളയടിച്ച ഇടതു സർക്കാറിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി ബി.ജെ.പി.നിയോജക മണ്ഡലം കമ്മിറ്റി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. കൊയിലാണ്ടി എസ്.ഐ.സജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം താലൂക്ക് ഓഫീസ് കവാടത്തിൽ മാർച്ച് തടഞ്ഞു.
ഉത്തരമേഖലാ വൈസ് പ്രസിഡണ്ട് രാമദാസ് മണലേരി ഉൽഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡണ്ട്. അഡ്വ: വി.സത്യൻ അദ്ധ്യക്ഷത വഹിച്ചു.വി.കേളപ്പൻ, കെ.പി.മോഹനൻ, വി.കെ.ഉണ്ണികൃഷ്ണൻ, അഖിൽ പന്തലായനി, വി.കെ.മുകുന്ദൻ, കെ.വി.സുരേഷ്, കൊളാറ ശേഖരൻ, വി.കെ.രാമൻ സംസാരിച്ചു. പിലാച്ചേരി വിശ്വൻ, ബിനീഷ് ബിജലി, ഒ.മാധവൻ വി.കെ.ഷാജി, സി.ടി.രാഘവൻ, സി.ടി.സന്തോഷ്, പ്രശാന്തി പ്രഭാകരൻ തുടങ്ങിയവർ
നേതൃത്വം നൽകി.

