“താരാട്ട് ” എന്ന ഓഡിയോ കാസറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു

ജീവീസ് ക്രീയേഷന്സിന്റെ ബാനറില്‍ പ്രശസ്ത സാമൂഹ്യ -രാഷ്ട്രീയ – സാംസ്കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ ജി. വിശാഖന് മാസ്റ്റര്‍ രചനയും സംവിധാനവും നിര്‍വഹിച്ചു പുറത്തിറക്കുന്ന “താരാട്ട് ” എന്ന ഓഡിയോ കാസറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കണ്ണൂര്‍ DYSP പി. സദാനന്ദന് നിര്‍വഹിച്ചു. വാര്‍ത്താ അവതാരികയും ഗായികയുമായ ബിന്ദു സജിത്ത് കുമാറാണ് ഇതിലെ ഗാനങ്ങള്‍ പാടിയത്. ആര്ടിസ്റ് ശശികല, ജി. വിശാഖന് മാസ്റ്റര്‍, കവിയൂര്‍ രാഘവന്, ടി. കെ. സരസമ്മ ടീച്ചര്‍, ബിന്ദു സജിത്ത് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
