താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറടക്കമുള്ള ജീവനക്കാര്‍ക്ക് ക്രൂര മര്‍ദ്ദനം

താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മൂന്നംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു.
വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ചികിത്സ തേടിയെത്തിയ ആളുകളാണ് ഡോക്ടര്‍ വരാന്‍ വൈകി എന്നാരോപിച്ച് ഡോക്ടറെ മര്‍ദ്ദിച്ചത്.

ഇത് കണ്ട് തടയാനെത്തിയ നഴ്‌സ്, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവരെയും ആക്രമികള്‍ മര്‍ദ്ദിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരാണ് ആശുപത്രികളില്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത്.
Advertisements

