ഡോ.ബി ആര് അംബേദ്കറെ അനുസ്മരിച്ച് പാര്‍ലമെന്റില്‍ നരേന്ദ്രമോദി സംസാരിക്കും

ഡോക്ടര്‍ ബി ആര് അംബേദ്കറെ അനുസ്മരിച്ചുള്ള പാര്‍ലമെന്റിലെ ഭരണഘടനാ ചര്‍ച്ചയില്‍ ഇന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി സംസാരിക്കും. ഇന്നലെ സോണിയാഗാന്ധി അടക്കമുള്ളവര്‍ അസഹിഷ്ണുതയെ പറ്റി പരാമര്‍ശിച്ചതിനാല്‍ മോദി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയേക്കും. ഭരണ ഘടനയില്‍ പ്രതിബദ്ധത ഉറപ്പിച്ച് പാര്‍ലമെന്റ് പ്രമേയം പാസാക്കും.

