ഡോ. ടി കെ രവീന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും എഴുത്തുകാരനുമായ ഡോ. ടി കെ രവീന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു.
ആധുനിക കേരള ചരിത്ര പഠനത്തില്‍ വലിയ സംഭാവനകള്‍ നല്കിയ വ്യക്തിയായിരുന്നു അദ്ദേഹം. മികച്ച ചരിത്രാധ്യാപകന്‍ കൂടിയായിരുന്ന രവീന്ദ്രന് കവി, നിരൂപകന് എന്നീ നിലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനായി.

കീഴാളവിഭാഗത്തിന്റെ ചരിത്രത്തെ മുഖ്യധാരയിലെത്തിച്ച ചരിത്രകാരനെന്ന നിലയില്‍ അദ്ദേഹം എന്നും ഓര്‍ക്കപ്പെടുമെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
Advertisements

