ഡിവൈഎസ്പി ഹരികുമാറിനായി അന്വേഷണം ഊര്‍ജ്ജിതം

നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ പ്രതിയായ മുന്‍ ഡിവൈഎസ്പി ഹരികുമാറിനായി അന്വേഷണം ഊര്‍ജ്ജിതം. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ പ്രതി ഹരികുമാര്‍ കോടതിയില്‍ കീഴടങ്ങിയേക്കുമെന്നും സൂചനയുണ്ട്.
അതേ സമയം മുഖ്യമന്ത്രിയിലും സര്‍ക്കാരിലും വിശ്വാസമുണ്ടെന്നും പ്രതിയെ ഉടന്‍ പിടികൂടണമെന്നും മരണപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ വിജി പറഞ്ഞു. തമിഴ് നാട്ടില്‍ ഉള്‍പ്പടെ പ്രതി ഹരികുമാര്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള കേന്ദ്രങ്ങളിലാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്.

മൊബൈല്‍ നമ്ബര്‍ ലൊക്കേഷന്‍ തമിഴ്നാട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു സംഘം അവിടേക്ക് തിരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സംഭവ സ്ഥലത്തും ഹരികുമാറിന്റെ വീടുകളിലും ആരംഭിച്ച തെളിവെടുപ്പ് ഇന്നും തുടരും.

വിശദമായ പരിശോധന ആവശ്യമായതിനാല്‍ ക്രൈംബ്രാഞ്ച് അന്വഷണ സംഘത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി വിപുലീകരിച്ചിട്ടുണ്ട്. അതേ സമയം മുഖ്യമന്ത്രിയിലും സര്‍ക്കാരിലും തനിക്ക് വിശ്വാസമുണ്ടെന്നും എന്നാല്‍ അന്വേഷണത്തില്‍ തൃപ്തയല്ലന്നും കൊല്ലപ്പെട്ട സനല്‍ കുമാറിന്റെ ഭാര്യ വിജി പറഞ്ഞു.

എന്നാല്‍ പ്രതി ഹരികുമാര്‍ കോടതി യില്‍ കീഴടങ്ങിയേക്കുമ്മന്ന സൂചനയുമുണ്ട്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഡി വൈ എസ് പി ഹരിമുന്കൂറിന്റെ ജാമ്യാപേക്ഷ14 നാണ് പരിഗണിക്കുക.
