ഡിവൈഎഫ്ഐ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ ഇന്ന് വയനാട് പര്യടനം നടത്തും
വയനാട്: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ ഇന്ന് വയനാട് ജില്ലയില്‍ പര്യടനം നടത്തും. കോഴിക്കോട് ജില്ലയിലെ 2 ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കിയാണ് ജാഥ വയനാടെത്തുന്നത്. രണ്ടാം ദിവസവും ഡി വൈ എഫ് ഐ വടക്കന്‍ മേഖലാ ജാഥയ്ക്ക് കോഴിക്കോട് ജില്ലയില്‍ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.
നരിക്കുനിയായിരുന്നു ആദ്യ സ്വീകരണം. ബാന്റ് മേളത്തോടെ ജാഥയെ നരിക്കുനിയിലേക്ക് വരവേറ്റു. ജാഥാ ക്യാപ്റ്റന്‍ എ എ റഹീമിനെ തുറന്ന വാഹനത്തില്‍ വേദിയിലേക്ക് ആനയിച്ചു. കുന്ദമംഗലത്തും ജാഥയ്ക്ക് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്.
ഉച്ചകഴിഞ്ഞ് മുക്കത്തായിരുന്നു സ്വീകരണം. ശിങ്കാരിമേളത്തോടെ ജാഥയെ മുക്കം വരവേറ്റു. തുടര്‍ന്ന് ഫറോക്കിലെ സ്വീകരണത്തിന് ശേഷം രാത്രിയോടെ മുതലക്കുളത്ത് കോഴിക്കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി. ശനിയാഴ്ച വയനാട് ജില്ലയില്‍ വടക്കന്‍ മേഖലാ ജാഥയുടെ പര്യടനം.