ടിപ്പര്‍ ലോറി എതിരേ വന്ന പിക്കപ് വാനിലും ബൈക്കിലും ഇടിച്ചുകയറി ബൈക്ക് യാത്രികനായ െവെദികന് മരിച്ചു

ചങ്ങനാശേരി: എം.സി. റോഡിലൂടെ പാഞ്ഞെത്തിയ ടിപ്പര്‍ ലോറി എതിരേ വന്ന പിക്കപ് വാനിലും ബൈക്കിലും ഇടിച്ചുകയറി ബൈക്ക് യാത്രികനായ െവെദികന് മരിച്ചു. കുറിച്ചി സചിവോത്തമപുരം ഡോണ്‍ ബോസ്കോ ആശ്രമം ഡയറക്ടറും വൈപ്പിന്‍ നായരന്പലം പുതുവ വീട്ടില്‍ പരേതരായ പൗലോസ്- മറിയാമ്മ ദന്പതികളുടെ മകനുമായ ഫാ. ജോഫി പുതുവ (48) ആണു മരിച്ചത്. ചലച്ചിത്ര തിരക്കഥാകൃത്ത് ജിത്തുജോസഫിന്റെ അമ്മാവനാണ് ജോഫി.
പിക്കപ് വാന്‍ ഡ്രൈവര്‍ കുറിച്ചി ഇത്തിത്താനം മലകുന്നം ചിറക്കടവില്‍ വീട്ടില്‍ ജോയി തോമസ് (50), കാല്‍നടയാത്രികയായ െകെനടി മുപ്പതില്‍ചിറ വീട്ടില്‍ സൂസമ്മ സെബാസ്റ്റിയന് (55), ടിപ്പര്‍ ഡ്രൈവര്‍ ഇത്തിത്താനം മലകുന്നം പുത്തന്‍പറന്പില്‍ അനില്‍കുമാര്‍ (45) എന്നിവര്‍ക്കു പരുക്കേറ്റു.

തുരുത്തി പുന്നമൂടിനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനാണ് അപകടമുണ്ടായത്. പാറപ്പൊടിയുമായി ചങ്ങനാശേരി ഭാഗത്തേക്കു വരികയായിരുന്ന ടിപ്പര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. പൂവം പ്രദേശത്തു കുടിവെള്ളം എത്തിച്ചതിനു ശേഷം കുറിച്ചിയിലേക്കു പോയ പിക്കപ് വാനിലേക്കും അതിനു പിന്നാലെയുണ്ടായിരുന്ന ബൈക്കിലും ഇടിച്ചുകയറിയ ശേഷം ലോറി മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ വൈദികന്റെ ശരീരം ടിപ്പറിലുണ്ടായിരുന്ന പാറപ്പൊടി വീണു മൂടിപ്പോയി. മറിഞ്ഞ ടിപ്പറില്‍ നിന്നും പുറത്തേക്കു വീണ പാറപ്പൊടിയുടെ അടിയില്‍നിന്നുമാണ് ഓടിക്കൂടിയ നാട്ടുകാര്‍ ഫാ. ഫാ. ജോഫി പുതുവയെ പുറത്തെടുത്തത്. ശരീരമാസകലം പരുക്കേറ്റ അദ്ദേഹത്തെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് കാരിത്താസിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതീവ ഗുരുതരാവസ്ഥയിലായില്‍ രാത്രി ഏഴരയോടെ മരിച്ചു. പിക്കപ് വാനിലുണ്ടായിരുന്ന വാട്ടര്‍ ടാങ്ക് ദേഹത്തു പതിച്ചതിനെത്തുടര്‍ന്ന് സൂസമ്മ റോഡരികിലെ ഓടയിലേക്കു വീണു. ഇവര്‍ക്ക് മുഖത്തിനും നടുവിനും പരുക്കുണ്ട്.

പ്രേഷിതരംഗത്ത് കര്‍മ്മനിരതനായി നിറഞ്ഞു നില്‍ക്കുന്പോഴാണ് അപകട രൂപത്തില്‍ വിധി വന്നു ഫാ. ജോഫി പുതുവയെ വിളിച്ചത്. കുറിച്ചി സചിവോത്തമപുരം ഡോണ്‍ ബോസ്കോ സെമിനാരി ആശ്രമത്തില്‍ െവെദികനായും ആശ്രമത്തിന്റെ ഡയറക്ടറും സേവനം അനുഷ്ഠിച്ചു വരുകയായിരുന്നു അദ്ദേഹം.രണ്ടു വര്‍ഷം മുന്‍പാണു് കുറിച്ചി സെമിനാരി ആശ്രമത്തില്‍ ഡയറക്ടറായി ഇദ്ദേഹം ചുമതലയേറ്റത്. െവെദിക പഠനത്തിനായി നിരവധി വിദ്യാര്‍ഥികളും ഈ ആശ്രമത്തില്‍ എത്തിയിരുന്നു. സചിവോത്തമപുരം ആശ്രമപരിസരത്തെ വീടുകളുമായി സജീവ ബന്ധം പുലക്ത്തിയിരുന്ന ഫാദര്‍ യുവജനങ്ങള്‍ക്കായി വര്‍ഷം തോറും ഫുട്ബോള്‍ മത്സരവും നടത്തിയിരുന്നു. കുറിച്ചി പ്രദേശത്ത് സാമൂഹിക സേവന രംഗത്ത് നിറസാന്നിധ്യമായിരുന്ന അദ്ദേഹം ലളിതമായ രചനകളും നടത്തിയിരുന്നു. മികച്ച ഗായകന് കൂടിയായിരുന്ന അദ്ദേഹം സഭയുടെ വിശ്വാസ സംബന്ധമായ നിരവധി ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിട്ടുണ്ട്. കലാകരന്, കന്പോസിസ്റ്റ് തുടങ്ങിയ നിലകളിലും പ്രശസ്തനായിരുന്നു.

ചങ്ങനാശേരിയില്‍നിന്നും പ്രാര്‍ത്ഥനാ പുസ്കങ്ങളും ആശ്രമത്തിലേക്കുള്ള മറ്റു സാധനങ്ങളും വാങ്ങി െബെക്കില്‍ വരവേയാണ് പുന്നമൂട്ടില്‍വച്ച് നിയന്ത്രണംവിട്ട് അമിതവേഗത്തിലെത്തിയ ടിപ്പര്‍ ലോറി അദ്ദേഹം സഞ്ചരിച്ച െബെക്കും ഒപ്പം മറ്റൊരു പിക്കപ്വാനും ഇടിച്ചുതെറിപ്പിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് മൃതശരീരം കുറിച്ചിസചിവോത്തമപുരത്തെ ഡോണ്‍ ബോസ്കോ സെമിനാരി ആശ്രമത്തില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. മുന്‍പ് ജോലിചെയ്തിരുന്ന വിവിധ സ്ഥലങ്ങളില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം തൃശൂര്‍ മണ്ണൂത്തിയിലുള്ള ഡോണ്‍ ബോസ്കോ ആശ്രമത്തിലെ സെമിത്തിരിയില്‍ മൃതദേഹം പിന്നീട് സംസ്ക്കരിക്കും.
