KOYILANDY DIARY.COM

The Perfect News Portal

ജ്വല്ലറിയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച

പാലക്കാട് :  നഗരത്തില്‍ ജിബി റോഡിലെ തുളസി ജ്വല്ലറിയില്‍ നിന്ന് 54.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തിയ സംഘമാണു കവര്‍ച്ച നടത്തിയത്. രാവിലെ പത്തര മണിയോടെയാണു സംഭവം. സംഘം സ്ഥലം വിട്ട ശേഷമാണു സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച ഒരു പെട്ടി കാണാനില്ലെന്ന് ജ്വല്ലറി അധികൃതര്‍ തിരിച്ചറിഞ്ഞത്. ഉടന്‍ ടൗണ്‍ നോര്‍ത്ത് പൊലീസിനെ വിവരം അറിയിച്ചു. കവര്‍ച്ച നടത്തിയവരുടെ ദൃശ്യങ്ങള്‍ ജ്വല്ലറിയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കൈക്കുഞ്ഞുമായെത്തിയ അഞ്ചു പേരടങ്ങുന്ന സംഘമാണു കവര്‍ച്ചയ്ക്കുന്ന പിന്നിലെന്ന് ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിനു വ്യക്തമായി. മൂന്നു സ്ത്രീകളും പതിനാറു വയസ്സു തോന്നിക്കുന്ന പെണ്‍കുട്ടിയും പതിനഞ്ചുകാരനുമാണു സംഘത്തിലുള്ളത്. ഇതില്‍ പെണ്‍കുട്ടി സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചുവെന്നാണു സൂചന.

Share news