ജൈവ പച്ചക്കറി ചില്ലറ വിൽപ്പന ശാല സസ്യ പെരുവട്ടൂരിൽ പ്രവർത്തനം ആരംഭിച്ചു

കൊയിലാണ്ടി: സ്വാശ്രയ കർഷക സമിതിയുടെ ചില്ലറ വിൽപ്പനശാല സസ്യ കൊയിലാണ്ടി പെരുവട്ടൂരിൽ പ്രവർത്തനം ആരംഭിച്ചു. കർഷകർ ഉൽപാദിപ്പിക്കുന്ന നാടൻപഴം, പച്ചക്കറി, എന്നിവ ഇടനിലകാരില്ലാതെ ഉപഭോക്താക്കൾക്ക് നേരിട്ട് എത്തിക്കുന്ന വെജിറ്റബിൾ ഫ്രൂട്സ് പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ളതാണ് കേരള സ്വാശ്രയ കർഷക സമിതി. നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ ഉൽഘാടനം ചെയ്തു. വാർഡ് കൗൺസിലർ സിബിൻ കണ്ടത്തനാരി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എ.കെ. രമേശൻ, വി.ടി.സുരേന്ദ്രൻ, പൂതക്കുറ്റി ചന്ദ്രൻ , സുധാകരൻ മാസ്റ്റർ, അനിൽ കുമാർ , സിന്ധു എന്നിവർ സംസാരിച്ചു.
