ജേസി നഴ്സറി കലോത്സവം: സിൽവർ ഹിൽസ് കിൻഡർ ഗാർടൻ, പാറോപ്പടി ജേതാക്കളായി

കൊയിലാണ്ടി: 27 ാമത് ജില്ലാതല ജേസി നഴ്സറി കലോത്സവം സൂര്യ TV സ്റ്റാർ സിംഗർ സീസ 2 Prodigy അവാർഡ് ജേതാവായ കുമാരി വിഷ്ണുമായ രമേശ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. JCI പ്രസിഡണ്ട് JC ഡോ. അനൂപ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ 2008 നവംബർ 26 ന്റെ ബോംബെ തീവ്രവാദി അക്രമത്തിൽ വീരചരമം പ്രാപിച്ച സന്ദീപ് ഉണ്ണികൃഷ്ണൻ തുടങ്ങി 166 ഓളം ഇന്ത്യൻ സൈനികർക്കും കോഴിക്കോട് ജില്ലയിൽ നിന്ന് സൈനിക ജീവനത്തിനിടെ വീരമൃത്യുവരിച്ച ക്യാപ്റ്റൻ വിക്രം, സുബിനേഷ് എന്നിവരെയും ചടങ്ങിൽ അനുസ്മരിച്ചു. വീരമൃത്യുവരിച്ച സൈനികരുടെ പാവന സ്മരണക്ക് മുന്നിൽ മൗന പ്രാർത്ഥനയോട് കൂടിയാണ് ചടങ്ങ് ആരംഭിച്ചിട്ടുള്ളത്. ഉൾഫ തീവ്രവാദി ആക്രമണത്തിൽ വീരമൃത്യുവരിച്ച ചേത്തനാരി ബൈജുവിന്റെ മാതാവ് ശാന്തമ്മയെ JCI നാഷണൽ ഡയറക്ടർ JC അഫ്സൽ ബാബു പൊന്നാടയണിയിച്ച് ആദരിച്ചു. കൂടാതെ അണ്ടർ 19 ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗമായ രോഹൻ. എസ്. കുന്നുമ്മലിനെ ചടങ്ങിൽ അനുമോദിച്ചു.

ഒയിസ്ക കൊയിലാണ്ടി പ്രസിഡണ്ട് ശ്രീ. ബാബുരാജ് ചിത്രാലയം, JC അഡ്വ. ജതീഷ് ബാബു, JC അഫ്സൽ ബാബു എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജെ.സി.ഐ കൊയിലാണ്ടിയുടെ ചാപ്റ്റർ സെക്രട്ടറി JC ദിപിൻ കുമാർ ചടങ്ങിൽ നന്ദി അർപ്പിച്ചു.

തുടർന്ന് 8 വേദികളിലായി കുരുന്ന് പ്രതിഭകളുടെ മത്സരങ്ങൾ നടന്നു. കലോത്സവത്തിൽ 60 പോയിന്റ് നേടി സിൽവർ ഹിൽസ് കിൻഡർ ഗാർടൻ, പാറോപ്പടി ജേതാവായി. 56 പോയിന്റ് നേടി സെന്റ് ഫ്രാൻസിസ് സ്കൂൾ, പേരാമ്പ്ര രണ്ടാം സ്ഥാനവും, 50 പോയിന്റ് നേടി ദേവഗിരി സി.എം.ഐ സ്കൂൾ കോഴിക്കോട് 3 ാം സ്ഥാനവും നേടി.

1 ാം സ്ഥാനം നേടിയ സ്കൂളിനുള്ള JC സുജിത്ത് മെമ്മോറിയൽ ട്രോഫി JCI പ്രസിഡന്റ് JC ഡോ: അനൂപ് കൃഷ്ണനും, പ്രോജക്ട് ഡയറക്ടർ Jc അഡ്വ. അജീഷ് നമ്പ്യാക്കലും ചേർന്ന് സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ സ്കൂളിനുള്ള ജേസിററ്റ് ഷീൽഡ് JCI കൊയിലാണ്ടിയുടെ വനിതാ വിഭാഗം അദ്ധ്യക്ഷ Jcrt ഡോ: ശുഭലക്ഷ്മി അനൂപ് സമ്മാനിച്ചു. 3 ാം സ്ഥാനം നേടിയ സ്കൂളിന് JC രാഹുൽ സുജിത്ത് മെമ്മോറിയൽ ട്രോഫി JCI കൊയിലാണ്ടിയുടെ ജൂനിയർ വിഭാഗം അദ്ധ്യക്ഷ ജെ.ജെ റിഷിക സമ്മാനിച്ചു.
ചടങ്ങിൽ JCI കൊയിലാണ്ടിയുടെ മുൻ പ്രസിഡന്റുമാരായ സുകുമാരൻ, ബാബുരാജ് ചിത്രാലയം, രാജൻ, സുരേഷ് ബാബു, മണികണ്ഠൻ, അഫ്സൽ ബാബു, അഡ്വ. ജതീഷ് ബാബു, ദീപേഷ് നായർ, പ്രവീൺ കുമാർ.പി, ഒ.കെ. പ്രേമാനന്ദൻ, അഡ്വ. സതീഷ് കുമാർ.കെ, സിന്ധു അനീഷ്, അഡ്വ. ജി.പ്രവീൺ കുമാർ എന്നിവർ സംബന്ധിച്ചു.
