KOYILANDY DIARY.COM

The Perfect News Portal

ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാനുളള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരായ നടപടി സര്‍ക്കാര്‍ മയപ്പെടുത്തുന്നു. അനുമതിയില്ലാതെ ആത്മകഥയെഴുതിയതിന് ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാനുളള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. കഴിഞ്ഞ ദിവസം ഫയല്‍ മുഖ്യമന്ത്രി തിരിച്ചുവിളിച്ചു. സംഭവത്തില്‍ വിശദീകരണം തേടി ജേക്കബ് തോമസിന് നോട്ടീസ് അയക്കും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ മാത്രം വകുപ്പുതല നടപടി എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. സംഭവത്തില്‍ മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാര്‍ ഉള്‍പ്പടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പലരും അതൃപ്തി പ്രകടിപ്പിച്ചു. ഇതോടെയാണ് ഫയല്‍ മുഖ്യമന്ത്രി തിരിച്ചുവിളിച്ചതും നടപടി മയപ്പെടുത്താന്‍ തീരുമാനിച്ചതും.

ജേക്കബ് തോമസിന്റെ പുസ്തകം ചട്ടലംഘനമെന്ന് മൂന്നംഗ സ മിതി കണ്ടെത്തിയിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആദ്യം നടത്തിയ സുപ്രധാന നിയമമായിരുന്നു ജേക്കബ് തോമസിന്‍റേത്. വിജിലന്‍സ് ഡയറക്ടറെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം മുഖ്യമന്ത്രി പിന്തുണച്ചു. മന്ത്രിയായിരുന്ന ഇ പി ജയരാജനെതിരെ ഉയര്‍ന്ന ബന്ധു നിയമന വിവാദത്തിലെ കേസിനുശേഷം അവധിയില്‍ പോകേണ്ടിവന്ന ജേക്കബ് തോമസിന് പക്ഷെ പിന്നീട് മടങ്ങിവരാന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ നിര്‍ദ്ദശ പ്രകാരം അവധിയില്‍ കഴിയുന്നതിനിടെയാണ് സ്രാവുകള്‍ക്കൊപ്പം നീന്തുമ്ബോഴെന്ന ആത്മകഥ എഴുതുന്നത്.

Advertisements

മുന്‍ മന്ത്രിമാരെയും ജനപ്രതിനിധികളും വിമ‍ര്‍ശക്കുന്ന പുസ്കമെഴുതിയത് സര്‍ക്കാര്‍ അനുമതിയില്ലാതെയാണ്. പുസ്കത്തില്‍ ചട്ടലംഘമുണ്ടെന്ന് മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ റിപ്പോര്‍ട്ട് നല്‍കി. ചട്ടലംഘനം പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി ജേക്കബ് തോമസിന്‍റെ ഗുരുതരമായ വീഴ്ചകളാണ് ചൂണ്ടികാട്ടിയത്. പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവ‍ര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന 1966ലെ നിയമവും, കേന്ദ്ര സര്‍വ്വീസ് ചട്ടവും ലംഘിച്ചുവെന്നായിരുന്നു കണ്ടെത്തല്‍.

രണ്ടു വ‍ര്‍ഷം തടവും 2000 പിഴയുമാണ് കുറ്റം തെളിഞ്ഞാല്‍ ലഭിക്കുക. മൂന്നംഗ സമിതിയുടെശുാര്‍ശ അംഗീകരിച്ച മുഖ്യമന്ത്രി കേസെടുക്കാനും, വകുപ്പ്തല നടപടിക്കും ഉത്തരവിട്ടു. കേസെടുക്കാനുള്ള നിര്‍ദ്ദേശം ചീഫ് സെക്രട്ടറി ഡിജിപിക്ക് നല്‍കും. സര്‍ക്കാര്‍ അനുമതിയില്ലാതെ ജേക്കബ് തോമസിന്‍റെ രണ്ടാംമത്തെ പുസ്തവും അടുത്തിടെ പ്രസീദ്ധകരിച്ചിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *