KOYILANDY DIARY.COM

The Perfect News Portal

ജനുവരി 15 മുതല്‍ ഫെബ്രുവരി 14 വരെ സിപിഐ എമ്മിന്റെ സംസ്ഥാന പ്രചരണ ജാഥ

തിരുവനന്തപുരം : സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍  ജനുവരി 15 മുതല്‍ ഫെബ്രുവരി 14 വരെ നീണ്ടുനില്‍ക്കുന്ന സംസ്ഥാന പ്രചരണ ജാഥ സംഘടിപ്പിക്കും.സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന ജാഥയില്‍ എം വി ഗോവിന്ദന്‍, കെജെ തോമസ്, പികെ സൈനബ, എംബി രാജേഷ്, പികെ ബിജു, എ സമ്പത്ത് എന്നിവര്‍ സ്ഥിരാംഗങ്ങളായിരിക്കും.

കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെയും അഴിമതിക്കെതിരെയും അക്രമോത്സുകമായ വര്‍ഗീയതയ്ക്കെതിരെയും ജനങ്ങളെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് ജാഥ സംഘടിപ്പിക്കുന്നത്.

 

 

Share news