ചേര്‍ത്തല പള്ളിപ്പുറത്ത് എന്‍എസ്എസ് കരയോഗം ഓഫീസിന് നേരെ ആക്രമണം

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് എന്‍എസ്എസ് കരയോഗം ഓഫീസിന് നേരെ ആക്രമണം. കളത്തില്‍ തിരുഐരാണിക്കുളം ക്ഷേത്രത്തിന് സമീപത്തുള്ള 801ാം നമ്ബര്‍ എന്‍എസ്എസ് കരയോഗം ഓഫീസിന് നേരെ ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്.
ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കൊടിമരം തകര്‍ത്തു. ഒന്നിലേറെപ്പേര്‍ സംഭവത്തിന് പിന്നില്‍ ഉണ്ടാകുമെന്നാണ് സൂചന. ചേര്‍ത്തല പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് എന്‍എസ്എസ് ചേര്‍ത്തല യൂണിയന് പ്രതിഷേധയോഗം ചേര്‍ന്നു.

