KOYILANDY DIARY.COM

The Perfect News Portal

ചേരി പരിഷ്‌കരണ പദ്ധതി: കോഴിക്കോട്​ കോര്‍പറേഷന്​ ദേശീയ അംഗീകാരം

കോഴിക്കോട്: സംസ്ഥാനത്തിന് മാതൃകയായ കല്ലുത്താന്‍കടവ് ചേരി പരിഷ്‌കരണ പദ്ധതിയിലൂടെ കോഴിക്കോട്​ കോര്‍പറേഷന്​ ദേശീയ അംഗീകാരം. രാജ്യത്തെ 720 സ്ഥാപനങ്ങളില്‍ നിന്നുള്ള നോമിനേഷനുകളില്‍ നിന്നാണ് കല്ലുത്താന്‍കടവ് പദ്ധതിയെ അന്താരാഷ്​ട്രതലത്തില്‍ ശ്രദ്ധേയരായ എന്‍.ജി.ഒ. ആയ സ്‌ക്കോച്ച്‌​​ ഇന്‍റര്‍നാഷണല്‍ പുരസ്​കാരത്തിനായി തെരഞ്ഞെടുത്തത്​.

സ്ക്കോച്ച്‌​ ഓര്‍ഡര്‍ ഓഫ്​ മെറിറ്റ്​ 2020 പുരസ്​കാരത്തില്‍ രണ്ടാം സ്​ഥാനമാണ്​ കോഴിക്കോടിന്​ ലഭിച്ചത്​. മലിനജലം ചാലിട്ടൊഴുകുന്ന കല്ലുത്താന്‍കടവിലെ ചേരിയില്‍ പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മറച്ച ഒറ്റമുറിവീടുകളില്‍ ദുരിതജീവിതം നയിച്ചിരുന്ന കുടുംബങ്ങളെ 2019 ഡിസംബറിലാണ് പുതിയ ഫ്ലാറ്റ് പണിതുനല്‍കി കോര്‍പറേഷന്‍ പുനരധിവസിപ്പിച്ചത്. 141 ഫ്ലാറ്റുകളടങ്ങുന്ന സമുച്ചയം കോളനിയുടെ തൊട്ടപ്പുറത്തുതന്നെ പണിയുകയായിരുന്നു. മറ്റുചേരികളില്‍ കഴിയുന്ന ഏതാനും കുടുംബങ്ങളെക്കൂടി ഇവിടേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള സൗകര്യമുണ്ട്.

നഗരസഭ ഒരു തുകയും ചെലവഴിക്കാതെ സ്വകാര്യ പങ്കാളിത്തത്തോടെ മനോഹരമായ രീതിയിലാണ് പദ്ധതി നടപ്പാക്കിയതെന്ന് ജൂറി വിലയിരുത്തി. സര്‍ക്കാര്‍ പദ്ധതികളില്‍ സ്വകാര്യപങ്കാളിത്തം ഉറപ്പാക്കാന്‍ കഴിഞ്ഞതിനെ ജൂറി അഭിനന്ദിച്ചു. ഈ മാതൃക മറ്റു നഗരങ്ങളില്‍ നടപ്പാക്കാമെന്നും ജൂറി അഭിപ്രായപ്പെട്ടു.

Advertisements

പേള്‍ ഹൈറ്റ്സ് എന്ന എഴു നിലകളിലായി നിര്‍മ്മിച്ച ഫ്ലാറ്റ് സമുച്ചയത്തില്‍ ലിഫ്റ്റ്, ജനറേറ്റര്‍ സംവിധാനം, യോഗങ്ങള്‍ കൂടുന്നതിനുള്ള സൗകര്യങ്ങള്‍ എല്ലാം സജ്​ജീകരിച്ചിട്ടുണ്ട്. കല്ലുത്താന്‍ കടവ് ഏരിയ ഡവല്പ്‌മെന്‍റ്​ കമ്ബനിയാണ് ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിച്ചത്. കോളനിയില്‍ കഴിഞ്ഞ 88 കുടുംബങ്ങളാണ് ഇവിടേക്ക് താമസം മാറ്റിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *