KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് യു.ഡി.എഫ്. മാർച്ച് നടത്തി

ചേമഞ്ചേരി:  ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് യു.ഡി.എഫ്. മാർച്ച് നടത്തി. വിവിധ ക്ഷേമ പെൻഷൻ നൽകാത്തതിൽ പ്രതിഷേധിച്ചാണ്‌ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണത്തിനെതിരെ മാർച്ച് സംഘടിപ്പിത്. അദാലത്തിൽ ഹാജരായി രേഖകൾ സമർപ്പിച്ചിട്ടും കഴിഞ്ഞ ഒരു വർഷമായി പെൻഷൻ കിട്ടാത്തവർ ഈ തിരുവോണത്തിനും പട്ടിണി കിടക്കേണ്ട അവസ്ഥയുണ്ടാക്കിയത്.
ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സിക്രട്ടറി ശ്രീ രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. നമ്പാട്ട് മോഹനൻ അധ്യക്ഷത വഹിച്ചു.  2016 സപ്തംബറിന് ശേഷം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയും ഭരണ സമിതിയും അംഗീകരിച്ച 200 ലേറെ പേർക്ക് ഈ തിരുവോണത്തിനും പെൻഷഷൻ ലഭിച്ചിട്ടില്ലെന്ന്‌ രാജേഷ് പറഞ്ഞു
മാടഞ്ചേരി സത്യനാഥൻ, വിജയൻ കണ്ണഞ്ചേരി  ബാബു കുളുർ ഷരിഫ് മാസ്റ്റർ പി.പി ശ്രീജ എന്നിവർ സംസാരിച്ചു.  ശ്രീ എം പി മൊയ്തീൻ കോയi സ്വാഗതവും ഉണ്ണി തിയ്യക്കണ്ടി നന്ദിയും പറഞ്ഞു. ഷബീർ എളവനക്കണ്ടി, ശ്രീജ കണ്ടിയിൽ, റസീന ഷാഫി, അഫ്സ മനാഫ്, ശശിധരൻ കുനിയിൽ, എം കെ ഗോപാലൻ, അസീസ് കാപ്പാട്, ഉബൈദ് എന്നിവർ മാർച്ചിന്  നേതൃത്വം നൽകി
Share news

Leave a Reply

Your email address will not be published. Required fields are marked *