ചേമഞ്ചേരി ഈസ്റ്റ് യു.പി സ്കൂളിന് പ്രൊജക്ടറും ലാപ്ടോപ്പും നല്കി

ചേമഞ്ചേരി: ചേമഞ്ചേരി ഈസ്റ്റ് യു.പി സ്കൂളിന് ഗ്രാമപ്പഞ്ചായത്ത് പ്രൊജക്ടറും ചേമഞ്ചേരി മുസ്ലിം അസോസിയേഷന് അബുദാബി ലാപ്ടോപ്പും പാറക്കണ്ടി സഹോദരങ്ങള്‍ സ്ക്രീനും നല്കി. സമര്‍പ്പണച്ചടങ്ങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അശോകന് കോട്ട് ഉദ്ഘാടനം ചെയ്തു. സബിത മേലാത്തൂര്‍ അധ്യക്ഷത വഹിച്ചു.
സഹപാഠിക്ക് ഒരു കൈത്താങ്ങ് എന്ന പേരില്‍ സ്കൂള്‍ വിദ്യാര്‍ഥി സായുജിന് വീട് നിര്‍മിക്കാനുള്ള സഹായധനം ഉണ്ണി തിയ്യക്കണ്ടി കുടുംബത്തിന് കൈമാറി. പ്രധാനാധ്യാപിക എം.ബീന, വേണുഗോപാല്‍, ടി.കൃഷ്ണദാസ്, വി.എം.ലീല, കെ.പി.ദീപ, കെ.കെ.രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.

