KOYILANDY DIARY.COM

The Perfect News Portal

ചെമ്മീന്‍ അരി അട

ചേരുവകള്‍

ചെമ്മീന്‍ -200 ഗ്രാം

സവാള -മൂന്നെണ്ണം (ചെറുതായി അരിഞ്ഞത്)

Advertisements

ഇഞ്ചി, വെളുത്തുള്ളി (ചതച്ചത് ) -ഒരു ടീസ്പൂണ്‍

മുളക് പൊടി, ഉപ്പ് -ആവശ്യത്തിന്

മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി -അര ടീസ്പൂണ്‍ വീതം

തേങ്ങ, ചുവന്ന ഉള്ളി, പെരുഞ്ചീരകം -(ഒരു കപ്പ് അരിയില്‍ ചേര്‍ത്തരക്കാന്‍ പാകത്തിന് കുറേശ്ശെ)

ഗരം മസാലപ്പൊടി -കാല്‍ ടീസ്പൂണ്‍

തേങ്ങ തിരുമ്മിയത് -കുറച്ച്‌

മല്ലിയില, കറിവേപ്പില -ആവശ്യത്തിന്

ഓയില്‍

അരി -ഒരു കപ്പ്

തയാറാക്കുന്ന വിധം:

കഴുകി വൃത്തിയാക്കി ചൂടു വെള്ളത്തില്‍ കുതിര്‍ത്തിയ ഒരു കപ്പ് അരി ആവശ്യത്തിന് തേങ്ങയും ചുവന്നുള്ളിയും പെരുഞ്ചീരകവും ചേര്‍ത്ത് അരച്ചു വെക്കുക.വൃത്തിയാക്കി വെച്ച ചെമ്മീനില്‍ നാലും അഞ്ചും ചേരുവകള്‍ ആവശ്യത്തിന് ചേര്‍ത്ത് പൊരിച്ച്‌ വെക്കുക. അതേ എണ്ണയില്‍ തന്നെ രണ്ടും മൂന്നും നാലും ചേരുവകള്‍ ചേര്‍ത്ത് നന്നായി വഴറ്റി അതില്‍ കുറച്ച്‌ മുളക് പൊടിയും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് മിക്സ് ചെയ്തു വെക്കുക. തേങ്ങ തിരുമ്മിയതും പെരുംജീരകവും ഒരു പാനില്‍ വറുത്ത് മിക്സിയില്‍ പൊടിച്ചെടുത്ത ശേഷം അതും പൊരിച്ചു വെച്ച ചെമ്മീനും നുറുക്കി മിക്സ് ചെയ്തു വെച്ച കൂട്ടിലേക്കിടുക. പീന്നീട് മല്ലി ഇലയും കറിവേപ്പിലയും ഗരം മസാലയും ഇട്ട് നന്നായി ഇളക്കി ചെറുതീയില്‍ അഞ്ചുമിനിറ്റ് വേവിച്ചെടുക്കണം.നേരത്തെ അരച്ചു വെച്ച അരിമാവ് കുറേശ്ശെ എടുത്ത് പൂരിയുടെ പരുവത്തില്‍ പരത്തിയ ശേഷം ഉള്ളില്‍ തയാറാക്കി വെച്ച മസാല നിറച്ച്‌ അടരൂപത്തിലാക്കി അടിഭാഗം കട്ടിയുള്ള ചട്ടിയില്‍ സ്വര്‍ണ നിറത്തില്‍ പൊരിച്ചെടുത്താല്‍ വിഭവം റെഡി.

Share news