ചെന്നിത്തലയെയും, സുധീരനെയും അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെയും അറസ്റ്റ് ചെയ്ത് നീക്കി.
തിരുവനന്തപുരത്തും തൃശൂരും സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തതതോടെ പ്രവര്‍ത്തകര്‍ കൂടുതല്‍ അക്രമാസക്തരാകുകയും ചെയ്തു. പൊലീസ് വണ്ടി തടയുവാനുള്ള ശ്രമവും നടത്തി. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കുപ്പിയെറിയുകയും ചെയ്തു.

പ്രതിപക്ഷം ശക്തമല്ലെന്ന ആരോപണം ഉയരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ സമരം നടത്തി നേതാക്കള്‍ അറസ്റ്റ് വരിച്ചിരിക്കുന്നത്.

കോഴിക്കോട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.

