ചെണ്ടമേള പരിശീലനം: പുതിയ ബാച്ച് ആരംഭിച്ചു

കൊയിലാണ്ടി: കൊരയങ്ങാട് വാദ്യസംഘത്തിന്റെ നേതൃത്വത്തിൽ ചെണ്ടമേള പരിശീലനത്തിന്റെ പുതിയ ബാച്ച് ആരംഭിച്ചു. കാഞ്ഞിലശ്ശേരി പത്മനാഭന്റെ ശിക്ഷണത്തിലാണ് ചെണ്ടമേള പരിശീലനം ആരംഭിച്ചിരിക്കുന്നത്. പെൺകുട്ടികളടക്കമുള്ളതാണ് പുതിയ ബാച്ച്.
കളിപ്പുരയിൽ ശ്രീലകത്ത് കെ.പി.രവീന്ദ്രനാണ് കൊരയങ്ങാട് വാദ്യസംഘത്തിന്റെ അമരക്കാരൻ. സംസ്ഥാന സ്കൂൾ കലോൽസവത്തിൽ കൊരയങ്ങാട് വാദ്യസംഘത്തിലെ കുട്ടികളാണ് തുടർച്ചയായി വിജയകിരീടം ചൂടുന്നത്.

