ചാലപ്പുറം ഗവ. അച്യുതന് ഗേള്‍സ് സ്ക്കൂളിൽ കവര്‍ച്ചശ്രമം

കോഴിക്കോട്: ചാലപ്പുറം ഗവ. അച്യുതന് ഗേള്‍സ് സ്ക്കൂളിൽ വാതിലിന്റെ പൂട്ടുപൊളിച്ച് കവര്‍ച്ചശ്രമം. അകത്തുകയറിയ മോഷ്ടാക്കള്‍ പ്രിന്‍സിപ്പലിന്റെയും ക്ലാര്‍ക്കിന്റെയും മേശയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ടു. ഓഫീസിലെ അലമാരയും തുറന്നിട്ടുണ്ട്. എന്നാല്‍, സാധനങ്ങള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പണം മാത്രമാണ് ലക്ഷ്യമെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച രാവിലെ സ്കൂള്‍ തുറന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. കസബ സി.ഐ. കെ. പ്രമോദ് പരിശോധന നടത്തി.
