ചരക്കു സേവന നികുതി ബില്‍ പാസാക്കാന്‍ പ്രതിപക്ഷത്തിന്റെ സഹകരണമാവശ്യപ്പെട്ട് മോദി

ചരക്കു സേവന നികുതി ബില്‍ പാസാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷത്തിന്റെ സഹകരണമാവശ്യപ്പെട്ടു. ദേശീയ താല്പര്യം സംരക്ഷിക്കാനായാണ് ബില്‍ പാസാക്കുന്നതെന്ന് നരേന്ദ്രമോദി വ്യക്തമാക്കി. കേന്ദ്ര പാര്‍ലമെന്റ് കാര്യാലയ മന്ത്രി വെങ്കയ്യ നായിഡു വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് മോദി പ്രതിപക്ഷത്തിന്റെ സഹകരണമാവശ്യപ്പെട്ടത്.ചരക്കു സേവന ബില്ലുമായി ബന്ധപ്പെട്ട പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ ആശങ്കകള്‍ പരിഹരിക്കാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് പാര്‍ലമെന്റ് കാര്യമന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി. ജനങ്ങളുടെ താല്പര്യത്തിനനുസരിച്ച് പാര്‍ലമെന്റ് സമ്മേളനം അര്‍ത്ഥവത്തായി നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

