ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

ശൂരനാട്> സംസ‌്കാരത്തിനുള്ള കുഴിയും വിറകും സ്വന്തമായി തയ്യാറാക്കി, ഭാര്യയ്ക്കും നാട്ടുകാര്‍ക്കും പോസ്റ്റര്‍ എഴുതിവച്ചശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ഓച്ചിറ ഞക്കനാല്‍ നീലിമയില്‍ സജിയെയാണ് (53) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത‌്. സജി മാസങ്ങളായി ഓച്ചിറയിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യ ഷീജയും മകന്‍ ആദര്‍ശും എറണാകുളത്ത് കടയില്‍ ജോലിചെയ്യുകയാണ‌്.
എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദിയോടെ വിട. എന്റെ വിലപ്പെട്ട ജീവന്‍ അപഹരിക്കാന്‍ ശ്രമിച്ച എല്ലാവരുടെയും പിറകില്‍ ഒരു നിഴല്‍ പോലെ ഞാനുണ്ടാകും’ എന്ന് സജി നീലിമ എന്നെഴുതിയ പോസ്റ്റര്‍ കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ വീട്ടില്‍ കയറി നടത്തിയ പരിശോധനയിലാണ് സജിയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

വീടിന്റെ ഒരു വശത്ത് കുഴിമാടവും തയ്യാറാക്കി സംസ‌്കാരം നടത്താനുള്ള വിറകും അടുക്കിവച്ചിരുന്നു. സമീപത്തായി എന്നെ ഇവിടെ കത്തിക്കുക എന്ന ബോര്‍ഡും വച്ചു. മുമ്ബ‌് ലക്ഷദ്വീപില്‍ പെയിന്റിങ‌് ജോലി ചെയ‌്തിരുന്ന സജി സോറിയാസിസ് പിടിപെട്ട് ചികിത്സയിലായിരുന്നു. രോഗം സജിയെ മാനസികമായി അലട്ടിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഭാര്യയോടായി ‘മരണമെത്തുന്ന നേരത്ത് നീ എന്റെ അരികത്ത് ഇത്തിരി നേരം ഇരിക്കണം’ എന്ന് തുടങ്ങുന്ന വരികളും എഴുതി ഭിത്തിയില്‍ പതിച്ചിരുന്നു.

പുതിയ വെള്ളവസ്ത്രങ്ങളും ധരിച്ച് വീട്ടില്‍ കരിങ്കൊടിയും കെട്ടി വിളക്കും കത്തിച്ചുവച്ച ശേഷമാണ് ആത്മഹത്യ ചെയ്തത്. രാവിലെ പത്തോടെ ഓച്ചിറ പൊലീസ് എത്തി ഇന്‍ക്വസ്റ്റ‌് തയ്യാറാക്കി. കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടംചെയ‌്ത മൃതദേഹം വൈകിട്ടോടെ വീട്ടുവളപ്പില്‍ സജി വെട്ടിയ അതേകുഴിയില്‍തന്നെ സംസ‌്കരിച്ചു.

