കൊയിലാണ്ടിയിൽ ഗുഹകണ്ടെത്തി

കൊയിലാണ്ടി: കൊല്ലം പയനോറ ശാന്തയുടെ വീട്ട് വളപ്പിലാണ് ഗുഹകണ്ടെത്തിയത്. വീടിനായി മണ്ണെടുക്കവെ ഞായറാഴ്ച വൈകീട്ടാണ് നടുവിൽ തൂണുള്ള ഗുഹ കണ്ടെത്തിയത്. കൊയിലാണ്ടി പോലീസെത്തി പരിശോധന നടത്തി. പഴയ ഓട്ട് പാത്രങ്ങൾ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.
കൂടുതൽ പരിശോധനയ്ക്കായി പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതായി പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് നിരവധി പേരാണ് ഗുഹ കാണാനെത്തുന്നത്. ഇന്ന് ഉച്ചയോടെ പുരാവസ്തു വകുപ്പുദ്യോഗസ്ഥർ എത്തുമെന്നാണ് പറയുന്നത്.

